Doubtnut Promotions Sticky

Complete Solutions to EXAMPLE of chapter വ്യാപ്തം of Class 6 book with complete answers and questions

Class 6MATHS
Chapterവ്യാപ്തം
V PUBLISHERSEXAMPLE
Number Of Questions39
Academic Year2023-24
  1. ഒരു ഇഷ്ടികയ്ക്ക് 21 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും 7 സെന്റിമീറ്റർ ഉയരവുമുണ്ട്. ഇതിന്റെ വൃാപ്തം എത്രയാണ്?


    02:05
    View Solution
  2. ഇരുമ്പുകൊണ്ടുണ്ടാക്കിയ ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന്റെ നീളം 8 സെ.മീ. ആണ്. ഇതിന്റെ വൃാപ്തം എത്രയാണ്? ഒരു ഘനസെന്റിമീറ്റർ ഇരുമ്പിന്റെ ഭാരം 8 ഗ്രാം ആണ്. ഈ കട്ടയുടെ ഭാരം എത്ര?


    02:38
    View Solution
  3. ചുവടെ കൊടുത്തിരിക്കുന്ന രൂപങ്ങളുടെ വൃാപ്തം കണക്കാക്കുക. എല്ലാ അളവുകളും സെന്റിമീറ്ററിലാണ് ?


    05:14
    View Solution
  4. ചുവടെ കൊടുത്തിരിക്കുന്ന രൂപങ്ങളുടെ വൃാപ്തം കണക്കാക്കുക. എല്ലാ അളവുകളും സെന്റിമീറ്ററിലാണ് ?


    05:31
    View Solution
  5. ചുവടെ കൊടുത്തിരിക്കുന്ന രൂപങളുടെ വൃാപ്തം കണക്കാക്കുക. എല്ലാ അളവുകളും സെന്റിമീറ്ററിലാണ് ?


    03:42
    View Solution
  6. ഒരു ലോറിയിൽ 4 മീറ്റർ നീളത്തിലും 2 മീറ്റർ വീതിയിലും 1 മീറ്റർ ഉയരത്തിലും മണൽ നിറചിട്ടുണ്ട്. 1 ഘനമീറ്റർ മണലിന് 1000 രൂപയാണ് വില. ഈ മണലിന്റെ വിലയെത്ര?


    02:15
    View Solution
  7. 6 മീറ്റർ നീളവും 1 മീറ്റർ വീതിയും 50 സെന്റിമീറ്റർ ഉയരവുളള ഒരു തറയുടെ വൃാപ്തം എത്ര ഘനസെന്റിമീറ്ററാണ്?


    02:34
    View Solution
  8. 4 മീറ്റർ നീളവും `1/2` മീറ്റർ വീതിയും 25 സെന്റിമീറ്റർ ഉയരവുമുളള ഒരു മരക്കഷണത്തിന്റെ വൃാപ്തം എത്ര ? ഘനമീറ്റർ മരത്തിന് 60000 രൂപയാണ് വില. ഈ മരക്കട്ട വാങാൻ എത്ര രൂപ വേണം?


    03:58
    View Solution
  9. ചതുരാകൃതിയിലുള്ള ഒരു പെട്ടിയുടെ അകത്തെ നീളവും വീതിയും ഉയരവും 4 സെന്റിമീറ്റർ വീതമാണ്. പെട്ടിയുടെ ഉളളളവ് എത്രയാണ് ? ഈ പെട്ടിയിൽ 2 സെന്റിമീറ്റർ വീതം വശമുളള എത്ര സമചതുരക്കട്ടകൾ അടുക്കിവയ്ക്കാം ?


    03:41
    View Solution
  10. ചതുരാകൃതിയിലുള്ള ഒരു വാട്ടർ ടാങ്കിന്റെ അകത്തെ അളവുകൾ 70 സെ.മീ., 80 സെ.മീ.,90 സെ.മീ. വീതമാണ് ഇതിൽ എത്ര ലിറ്റർ വെളളം കൊളളും ?


    02:43
    View Solution
  11. ഒരു ചതുരപ്പാത്രത്തിന് 90 സെ.മീ. നീളവും 40 സെ.മീ. വീതിയും ഉണ്ട്. ഇതിൽ 180 ലിറ്റർ വെള്ളം ഉണ്ട്. പാത്രത്തിന്റെ ഉയരം എത്ര?


    03:26
    View Solution
  12. അകത്തെ നീളം 80 സെന്റിമീറ്ററും വീതി 60 സെന്റിമീറ്ററും ഉയരം 50 സെന്റിമീറ്ററുമായ ഒരു പാത്രത്തിൽ 15 സെന്റിമീറ്റർ ഉയരത്തിൽ വെളളമുണ്ട്. ഇത് നിറയാൻ ഇനി എത്ര വെളളം കൂടി വേണം ?


    05:38
    View Solution
  13. ചതുരാകൃതിയിലുള്ള ഒരു കുളം നിർമിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. കുളത്തിന് 20 മീറ്റർ നീളവും 15 മീറ്റർ വീതിയും 2 മീറ്റർ ആഴവുമാണ് നിശ്ചിചത്. ഇതിലെ മണ്ണ് 3 മീറ്റ്ർ നീളവും 2 മീറ്റർ വീതിയും 1 മീറ്റർ ഉയരവുമുള്ള ലോറികളിൽ നീക്കുകയാണെങ്കിൽ എത്ര ലോറി മണ്ണ് ഉണ്ടാകും?


    04:23
    View Solution
  14. ഒരു അക്വേറിയത്തിന്റെ ഉൽഭാഗത്തിന് 60 സെന്റിമീറ്റർ നിളവും 30 സെന്റിമീറ്റർ വീതിയുണ്ട്. ഇതിൽ പകുതി ഉയരത്തിൽ വെള്ളമുണ്ട്.ഇതിലേക്ക് ഒരു കല്ല് താഴ്ത്തിയപ്പോൾ വെള്ളം 10 സെന്റിമീറ്റർ കൂടി ഉയർന്നു. കല്ലിന്റെ വ്യാപ്തമെത്രയാണ?


    04:16
    View Solution
  15. ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 20 സെന്റിമീറ്ററും വീതി 10 സെന്റിമീറ്ററും ഉയരം 5 സെന്റിമീറ്ററുമാണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്രയയിരിക്കും?


    02:25
    View Solution
  16. `2 1/2 `മീറ്റർ നീളവും 1 മീറ്റർ വീതിയും ഉള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊളളണമെങ്കിൽ അതിന്റെ ഉയരം എത്രയായിരിക്കണം?


    03:38
    View Solution
  17. 12 സെന്റിമീറ്റർ വശമുളള സമചതുരാകൃതിയായ ഒരു കടലാസിന്റെ നാല് മൂലകളിൽനിന്നും 1 സെന്റിമീറ്റർ നീളവും സമചതുരങ്ങൾ മുറിച്ചു മാറ്റുന്നു. ഈ രുപത്തിന്റെ നാല് വശവും 1 സെന്റിമീറ്റർ വീതം ഉയർത്തി മടക്കാമല്ലോ. ഇപ്പോൾ ലഭിച്ച ചതുരപ്പാത്രത്തിന്റെ ഉളളളവ് എത്രയാണ് ? ഓരോ മൂലയിൽനിന്നും 2 സെന്റിമീറ്ററാണ് മുറിച്ച് മാറ്റി മടക്കി പാത്രം ഉണ്ടാക്കുന്നതെങ്കിലോ?


    05:48
    View Solution
  18. ക്യുബ് ആകൃതിയുളളതും 10 സെന്റിമീറ്റർ വശമുളളതുമായ ഒരു കേക്കിന് 20 രൂപയാണ് വില. ഇതേ ആകൃതിയുളളതും 20 സെ.മീ. വശമുളളതുമായ കേക്കിന് 120 രൂപയാണ് വില. ഏത് വാങ്ങുന്നതാണ് ലാഭകരം? എന്തുകൊണ്ട്?


    02:33
    View Solution
  19. `2 1/2` മീറ്റർ നീളം, 1 മീറ്റർ വീതി, `3/4` മീറ്റർ ഉയരവുമുള്ള ടാങ്കിൽ നിറയെ വെള്ളമുണ്ട്. ഇതിൽ നിന്ന് 225 ലിറ്റർ വെളളം മറ്റൊരു ടാങ്കിലെക്ക് മാറ്റി എങ്കിൽ ടാങ്കിൽ ഇപ്പോൾ എത്ര ലിറ്റർ വെളളമുണ്ട്?


    04:44
    View Solution
  20. ചിത്രത്തിലെ ഇഷ്ടികയുടെ വ്യാപ്തം കാണുക?
    <


    01:53
    View Solution
  21. 30 സെ.മീ. നീളവും 15 സെ.മീ. വീതിയും 10 സെ.മീ. ഉയരവുമുള്ള ഒരു സിമന്റ് കട്ടയുടെ വ്യാപ്തം കാണുക?


    01:54
    View Solution
  22. 3 മീറ്റ്ർ നീളവും, 2 മീറ്റർ വീതിയും, 1 മീറ്റർ ഉയരമുള്ള ഒരു ചതുരക്കട്ടയുടെ വ്യാപ്തം എത്ര?


    01:35
    View Solution
  23. 420 ഘനസെ.മീ. വ്യാപ്തമുളള ഒരു ചതുരക്കട്ടയുടെ നീളം 12 സെ. മീറ്ററും വീതി 5 സെ. മീറ്ററും ആണ്. അതീന്റെ ഉയരമെത്ര?


    02:17
    View Solution
  24. ചില ചതുരക്കട്ടയുടെ അളവുകൾ ചുവടെയുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു. വിട്ടിരിക്കുന്ന അളവുകൾ കണ്ടുപിടിക്കാമോ?


    06:37
    View Solution
  25. അകത്തെ വശങ്ങളുടെ അളവ് 20 സെ.മീ. ഉളള ക്യുബ് ആകൃതിയുളള ഒരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?


    02:59
    View Solution
  26. ക്യൂബിന്റെ ആകൃതിയുളള ഒരു പാത്രത്തിന്റെ അകത്തെ വശങ്ങൾക്കെല്ലാം 15 സെന്റിമീറ്റർ നീളവുമുണ്ട്. ഇതിൽ എത്ര ലിറ്റർ വെളളം കൊളളും?


    03:02
    View Solution
  27. 125 ഘ.സെ.മീ. എത്ര ലിറ്ററാണ്?


    01:16
    View Solution
  28. അകത്തെ വശങ്ങളുടെ അളവ് 1സെ.മീ ഉളള ക്യൂബിന്റെ ഉളളളവ് എത്ര?


    01:17
    View Solution
  29. ഒരു ചതുരപ്പെട്ടിയുടെ ആകൃതിയുളള ഒരു വാട്ടർടാങ്കിന്റെ അകത്തെ അളവുകൾ 5 മീറ്റർ, 4 മീറ്റർ,3 മീറ്റർ എന്നിങ്ങനെയാണ്.ഇതിൽ എത്ര ലിറ്റർ വെളളം കൊളളും?


    03:19
    View Solution
  30. ചതുരാകൃതിയിലുളള ഒരു കബോസ്റ്റു കുഴിക്ക് നീളം 3 മീറ്ററും വീതി 2 മീറ്ററും ആഴം 1 മീറ്ററും വേണം.കുഴിയുണ്ടാക്കാൻ എത്ര ഘനമീറ്റർ മണ്ണ് മാറ്റണം?


    02:33
    View Solution
  31. ഒരു കണ്ണാടിപ്പാത്രത്തിന് ചതുരപ്പെട്ടിയുടെ ആകൃതിയാണ്. അതിന്റെ അകത്തെ നീളം 25 സെന്റിമീറ്ററും വീതി 16 സെന്റിമീറ്ററുമാണ്. അതിൽ 3600 മില്ലിലിറ്റർ വെളിച്ചെണ്ണയുണ്ട്. പാത്രത്തിൽ എത്ര ഉയരത്തിലാണ് വെളിച്ചെണ്ണയുളളത്?


    03:12
    View Solution
  32. ഒരു ലോറിയുടെ ബോഡിക്ക് 8 മീറ്റർ നീളവും 3 മീറ്റർ വീതിയും 1 മീറ്റർ ഉയരവുമുണ്ട്. ഇതിൽ നിറയെ ചാണകവളമാണ്. മൂടിയില്ലാത്ത ഒരു ബിസ്ക്കറ്റ് ടിൻ കൊണ്ട് ഇതിലെ വളം മുഴുവൻ അളന്നാൽ എത്ര ടിൻ വളമുണ്ട്. ഒരു ടിന്നിന് 15 രൂപ വെച്ച് വളത്തിന്റെ ആകെ വിലയെന്ത്? ടിന്നിന്റെ നീളം 20 സെ.മീ. വീതി 10 സെ.മീ. ഉയരം 30 സെ.മീ.


    06:37
    View Solution
  33. ഈർന്നു വെച്ചിരിക്കുന്ന ഒരു മരത്തടിക്ക് ചതുരക്കട്ടയുടെ ആകൃതിയുണ്ട്. ഇതിന്റെ നീളം 3 മീറ്റർ, വീതി 30 സെന്റിമീറ്റർ, കനം ( ഉയരം ) 25 സെന്റിമീറ്റർ. ഒരു ക്യൂബിക്ക് മീറ്ററിന് 2500 രൂപ വെച്ച് ഇതിന് എന്ത് വില വരും ?


    04:42
    View Solution
  34. 10 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയുളളതുമായ ഒരു തരം കേക്കു വാങ്ങുന്നതിന് ഒരാൾ ബേക്കറിയിൽ പോയി. അവിടെ 5 സെന്റിമീറ്റർ വശമുളളതും ക്യൂബാകൃതിയിലുളളതുമായ കേക്ക് ഉണ്ടായിരുന്നു. 10 സെന്റിമീറ്റർ കേക്കിന്റെ അതെ അളവ് കേക്ക് ലഭിക്കാൻ എത്ര 5 സെന്റിമീറ്റർ കേക്കുകൾ അയാൾക്ക് വാങ്ങേണ്ടിവരും?


    04:12
    View Solution
  35. ഒരു വിവാഹപാർട്ടിക്കു വേണ്ടി ഒരു പെട്ടി ഹൽവ വാങ്ങി. ഹൽവയുടെ നീളം 24 സെ.മീ, വീതി 18 സെ.മീ, ഉയരം 16 സെ.മീ. ആണ്. ഹൽവ 4 സെ.മീ നീളവും 3 സെ.മീ വീതിയും 2 സെ.മീ ഉയരവുമുള്ള കഷണങ്ങളാക്കി മുറിക്കുന്നെങ്കിൽ ആകെ എത്ര കഷണങ്ങൾ ഉണ്ടാക്കും ?


    05:15
    View Solution
  36. ചിത്രത്തിൽ യുണിറ്റ്ക്യൂബുകൾ അടുക്കി വലിയ ഒരു കട്ട ഉണ്ടാക്കിയിരിക്കുകയാണ്. ആകെ എത്ര യുണിറ്റ്ക്യൂബുകൾ ഉപയോഗിച്ചു ?


    03:38
    View Solution
  37. പട്ടികയിൽ വിവിധ ചതുരക്കട്ടയുടെ അളവുകൾ തന്നിട്ടുണ്ട്. വിട്ടിട്ടുളളവ കണ്ടുപിടിക്കുക.


    03:31
    View Solution
  38. മലനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഒരു കബോസ്റ്റുക്കുഴി നിർമിച്ചു. കുഴിയുടെ നീളം 3 മീറ്റർ, വീതി 2 മീറ്റർ, ആഴം `2 1/2` മീറ്റർ. ഈ മണ്ണെടുത്ത് പുതുതായി നിർമിക്കുന്ന പൂന്തോട്ടത്തിൽ നിരത്താൻ തീരുമാനിച്ചു. പുന്തോട്ടത്തിന്റെ നീളം 15 മീറ്റർ, വീതി 3 മീറ്റർ. എത്ര ഉയരത്തിൽ മണ്ണ് നിരത്താം?


    01:50
    View Solution
  39. കുട്ടികളുടെ പാർക്കിൽ ഒരു നീന്തൽക്കുളം നിർമിക്കാൻ നഗരസഭ തീരുമാനിച്ചു. കുളത്തിന്റെ നീളം 15 മീറ്ററും വീതി 5 മീറ്ററും താഴ്ച 5 മീറ്ററും ആണ്. ഈ കുളത്തിൽ 3 മീറ്റർ ഉയരത്തിൽ വെള്ളം നിറയ്ക്കാൻ എത്ര ലിറ്റർ വെളളം വേണ്ടി വരും ? ( 1ലിറ്റർ = 1000 ഘന സെന്റിമീറ്റർ )


    02:28
    View Solution

EXAMPLE questions and complete solutions for chapter വ്യാപ്തം of V PUBLISHERS of Class 6

All Exercises from V PUBLISHERS Class 6 MATHS വ്യാപ്തം